ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് മന്ത്രി വി.എന്‍.വാസവന്
Sep 5, 2023, 10:00 IST

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദവുമായി ബന്ധപ്പെട്ടുള്ള ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് മന്ത്രി വി.എന്‍.വാസവന്. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നതെന്ന് വാസവന് ആരോപിച്ചു. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഡിസിസി സെക്രട്ടറിയുമായ വിജയകുമാറാണ് ഇതിന് പിന്നിലെന്നും ധൈര്യമുണ്ടെങ്കില്‍ സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും വാസവന് പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസ് തന്നെയാണ്. അദ്ദേഹത്തോട് മാപ്പ് പറയേണ്ടത് അവര്‍ തന്നെയാണെന്നും വാസവന് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തന്നെ ജയിക്കുമെന്നും പുതുപ്പള്ളിയിലെ സഹതാപ തരംഗം ജെയ്കിന് അനുകൂലമാണെന്നും വാസവന് കൂട്ടിച്ചേർത്തു.