സോളാർ പീഡനക്കേസിൽ ഉമ്മന്‍ചാണ്ടിക്കെരെ പരാതിക്കാരി മൊഴി എഴുതിനല്‍കി; പി.സി ജോർജ്
Sep 10, 2023, 15:43 IST

കോട്ടയം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി പി സി ജോർജ്. പരാതിക്കാരി വീട്ടിലെത്തി സാക്ഷി പറയണമെന്ന് ആവശ്യപ്പെട്ടെന്നും പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പരാതിക്കരിയെത്തിയതെന്നും പി.സി ജോർജ് പറഞ്ഞു. അന്ന് ഉമ്മൻചാണ്ടിക്കെതിരെ സംസാരിച്ചെങ്കിലും സത്യം മാത്രമാണ് സിബിഐ അന്വേഷണത്തിൽ പറഞ്ഞതെന്നും പി.സി ജോർജ് വെളിപ്പെടുത്തി.

അതേസമയം സോളാര്‍കേസ് ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍ ആരോപിച്ചു. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.