Times Kerala

ആദിവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷണ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ; ഭക്ഷ്യവിഷബാധയെന്ന് പരാതി

 
ef

ഇടുക്കി : സർക്കാർ വിതരണം ചെയ്യുന്ന വെളിച്ചെണ്ണ ഉപയോഗിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുണ്ട്. ഇടുക്കിയിലെ ആദിവാസികൾക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഭക്ഷണ കിറ്റിലാണ് നിരോധിത വെളിച്ചെണ്ണ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചത്. ‘കിറ്റിൽ ഒരു ലിറ്ററിൻ്റെ നിരോധിത വെളിച്ചെണ്ണ ‘കേരള സുഗന്ധി’ പാക്കറ്റ് ഉണ്ടായിരുന്നു. പരാതി ഉയർന്ന ഉടൻ തന്നെ ആദിവാസി കോർഡിനേഷൻ കമ്മിറ്റിയും ഐടിഡിപി അധികൃതരും വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.


അതേസമയം വെളിച്ചെണ്ണ തന്നെയാണോ ആരോഗ്യ പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ വിശദീകരണം. സർക്കാർ അംഗീകൃത ഏജൻസികളാണ് കിറ്റുകൾ വിതരണം ചെയ്തത്. നിരോധിച്ച വെളിച്ചെണ്ണ നൽകിയെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ഇതിൻ്റെ വസ്തുതയും പരിശോധിച്ചുവരികയാണ്. പ്രദേശത്ത് നേരത്തെ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടരുകയാണെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു.

Related Topics

Share this story