തിരുവനന്തപുരം : ഭാരതാംബ വിവാദമടക്കം സർക്കാർ-ഗവർണർ പോര് കൊടുമ്പിരിക്കൊള്ളുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. (CM meets Governor)
ഇത് ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. പ്രമുഖ വിഷയങ്ങൾ ചർച്ച ചെയ്തോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സർക്കാരും ഗവർണറും തമ്മിൽ നിരവധി തർക്കങ്ങൾ ഉണ്ട്.
ഭാരതാംബ വിവാദവും, സർവ്വകലാശാലകളിലെ പ്രതിസന്ധിയും, ബില്ലുകൾക്ക് അംഗീകാരം നൽകാത്തതും ഒക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. മഞ്ഞുരുകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.