Times Kerala

കർഷകരെയും ക്ഷേമ പെൻഷനുകൾ ലഭിക്കാത്തവരെയും വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി :  വി മുരളീധരൻ

 
thht

സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. നവകേരള സദസ്സല്ല നടുവഴി സദസാണ് എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും യാത്ര സൂചിപ്പിക്കുന്നതെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഫ്യൂഡൽ പ്രമാണിമാർ ജനങ്ങളെ കാണാൻ നടത്തിയ യാത്രയെ അനുസ്മരിപ്പിക്കുന്ന യാത്രയാണ് എൽഡിഎഫ് സർക്കാർ ആരംഭിച്ചിരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. 15 വർഷം തികയുന്ന ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ലക്ഷക്കണക്കിന് ആളുകൾ ബസ് കാണാൻ എത്തുമെന്ന സിപിഎം നേതാവ് എകെ ബാലന്റെ വാക്കുകളോടും മുരളീധരൻ പ്രതികരിച്ചു. യാത്ര കഴിഞ്ഞാൽ ബസ് ആയിരിക്കില്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് മ്യൂസിയത്തിലേക്ക് പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

1600 രൂപ പെൻഷൻ നൽകാൻ കഴിയുന്നില്ലെന്ന് പറയുന്നവർ ഒന്നരക്കോടി പാഴാക്കുന്നു, യാത്രയ്ക്കും സുരക്ഷയ്ക്കുമായി കോടികൾ ചെലവഴിക്കുന്നു, കർഷകരെയും ക്ഷേമ പെൻഷനുകൾ ലഭിക്കാത്തവരെയും വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. മുരളീധരൻ പറഞ്ഞു.

Related Topics

Share this story