Times Kerala

താ​മ​ര​ശ്ശേ​രി​യി​ൽ നാ​ട്ടു​കാ​രും ല​ഹ​രി​സം​ഘ​വും ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

 
drugs

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ നാ​ട്ടു​കാ​രും ല​ഹ​രി​സം​ഘ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. കാ​രാ​ടി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​യി എ​ത്തി​യ സം​ഘ​മാ​ണ് നാ​ട്ടു​കാ​രു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. കഴിഞ്ഞ ദിവസം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കാ​രാ​ടി- കു​ടു​ക്കി​ലു​മ്മാ​രം റോ​ഡി​ലാ​ണ് നാ​ട്ടു​കാ​ര്‍ക്കു നേ​രെ ല​ഹ​രി​സം​ഘം കൈ​യേ​റ്റം ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ സി.​പി.​എം ഓ​ഫി​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ല്‍ പേ​രെ​ത്തി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ത്തെ ചോ​ദ്യം ചെയ്യുകയും  തു​ട​ര്‍ന്നു​ണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ര്‍ഷ​ത്തിൽ കലാശിക്കുകയുമായിരുന്നു. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ ല​ഹ​രി സം​ഘ​ത്തി​ൽ​പെ​ട്ട കാ​രാ​ടി സ്വ​ദേ​ശി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 ല​ഹ​രി മാ​ഫി​യ സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍കി​യാ​ല്‍ പൊ​ലീ​സ് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി ന​ല്‍കി​യാ​ല്‍ അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്തു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.  ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ പൊ​ലീ​സ് നി​സ്സം​ഗ​ത തു​ട​രു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി രം​ഗ​ത്തു വ​രു​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ല​ഹ​രി മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ട​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ താ​മ​ര​ശ്ശേ​രി​യി​ൽ പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി.

Related Topics

Share this story