തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ വി സി-രജിസ്ട്രാർ പോരിന് പരിഹാരം കാണാൻ ഗവർണറും മുഖ്യമന്ത്രിയും വൈകാതെ കൂടിക്കാഴ്ച്ച നടത്തിയേക്കും. ഇന്നലെ ഇക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സൂചിപ്പിച്ചിരുന്നു.(Clash at Kerala University)
ഗവർണർ ഇന്ന് രാത്രി തിരുവനന്തപുരത്ത് തിരികെയെത്തും. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത തൻ്റെ നടപടി അംഗീകരിക്കാതെ ഒത്തുതീർപ്പിനില്ല എന്ന നിലപാടിലാണ് വി സി.