തിരുവനന്തപുരം : ഭാരതാംബ ചിത്ര വോവാദത്തിൽ ആരംഭിച്ച കേരള സർവ്വകലാശാലയിലെ പോര് ഇപ്പോൾ മറ്റൊരു തലത്തിൽ എത്തി നിൽക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം സർക്കാർ വിഷയത്തിൽ ഇടപടുകയും ചെയ്തിരുന്നു. (Clash at Kerala University)
എന്നാൽ, മന്ത്രി ആർ ബിന്ദുവിൻ്റെ നിർദേശം തള്ളി വി സി മോഹനൻ കുന്നുമ്മൽ രംഗത്തെത്തി. താൻ സസ്‌പെൻഡ് ചെയ്ത രജിസ്ട്രാർ കെ എസ് അനിൽകുമാർ ആദ്യം പുറത്തു പോകണമെന്നും, അതിന് ശേഷം സിൻഡിക്കേറ്റ് യോഗം വിളിക്കാമെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.
മിനി സി കാപ്പന് മുഴുവൻ ചുമതലയും നൽകണമെന്നും, ഫയലുകളുടെ ചുമതലയും ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ ഉടൻ തന്നെ മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച്ച നടത്താനിടയുണ്ട്.