indian railway

ക്രിസ്മസ് - പുതുവത്സരം ; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസുകള്‍ | Railway

തിരക്ക് ഒഴിവാക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചത്.
Published on

തിരുവനന്തപുരം : ക്രിസ്മസ്, പുതുവത്സര സീസണുകളിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു.ഹുബ്ബള്ളി-തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയില്‍വേ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹുബ്ബള്ളി-തിരുവനന്തപുരം നോര്‍ത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബര്‍ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ എത്തും. 2.35-ന് ഇവിടെനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. കെആര്‍പുരത്തും (ഉച്ചയ്ക്ക് ശേഷം 2.46) ബെംഗാരപ്പേട്ടും( 3.33) സ്റ്റോപ്പുണ്ട്.

തിരുവനന്തപുരം നോര്‍ത്ത് -ബെംഗളൂരു എസ്എംവിടി പ്രത്യേക തീവണ്ടി(07362) ഡിസംബര്‍ 24-ന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയില്‍ എത്തും.ഇരുസര്‍വീസുകള്‍ക്കും കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

06283 മൈസൂരു - തൂത്തുക്കുടി എക്സ്പ്രസ് സ്പെഷ്യൽ ഡിസംബർ 23, 27 തീയതികളിൽ (ചൊവ്വ, ശനി) വൈകിട്ട് 6.35 ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് തൂത്തുക്കുടിയിൽ എത്തിച്ചേരും (2 സർവീസുകൾ).തിരികെ 06284 തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് സ്പെഷ്യൽ ഡിസംബർ 24, 28 തീയതികളിൽ (ബുധൻ, ഞായർ) ഉച്ചയ്ക്ക് 2ന് തൂത്തുക്കുടിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45 ന് മൈസൂരുവിൽ എത്തിച്ചേരും (2 സർവീസുകൾ). എസി ടു ടയർ കോച്ച്, 2 എസി ത്രീ ടയർ കോച്ചുകൾ, 9 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2 ലഗേജ്-കം-ബ്രേക്ക് വാൻ എന്നിങ്ങനെയാണ് കോച്ചുകൾ.

Times Kerala
timeskerala.com