പാലക്കാട് : കോഴിക്കടയിലെ മുന്നൂറോളം കോഴികളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറയിലാണ് സംഭവം. (Chickens found dead in Palakkad)
സി എം ചിക്കൻ സ്റ്റാൾ എന്ന സ്ഥാപനത്തിലെ കോഴികളാണ് ചത്തത്. പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധിച്ചു. അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായെന്നാണ് സംശയിക്കുന്നത്.