ചെന്നൈ-കോട്ടയം ശബരിമല സ്പെഷൽ ട്രെയിൻ അനുവദിച്ചു

ചെന്നൈയിൽ നിന്ന് നവംബർ 26, ഡിസംബർ 3, 10, 17, 24, 31 തീയതികളിൽ രാത്രി 11.30 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 1.10ന് കോട്ടയത്ത് എത്തും. തിരിച്ച് കോട്ടയത്തു നിന്ന് നവംബർ 27, ഡിസംബർ 4, 11, 18, 25, ജനുവരി ഒന്ന് എന്നീ തീയതികളിൽ രാത്രി ഏഴിന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നൈയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. രണ്ട് എസി ടൂ ടയർ, ആറ് എസി ത്രീ ടയർ, നാല് എസി ത്രീ ടയർ എക്കണോമി, ആറ് സ്ലീപ്പർ, രണ്ട് ജനറൽ എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
