ഒ​രു കോ​ടി​യു​ടെ സ്വ​ർ​ണവുമായി ചെ​ന്നൈ സ്വ​ദേ​ശി പിടിയിൽ

gold
നെ​ടു​മ്പാ​ശേ​രി:  കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണം കടത്താൻ ശ്രമിച്ച ചെ​ന്നൈ സ്വ​ദേ​ശി പിടിയിൽ.  ഒ​രു കോ​ടി​യു​ടെ സ്വ​ർ​ണം ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇയാൾ ഷാ​ർ​ജ​യി​ൽ നി​ന്ന് എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യതായിരുന്നു. 
അ​ടി​വ​സ്ത്ര​ത്തി​ന​ടി​യി​ൽ ഒ​രു കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള ര​ണ്ട് സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ  ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ സംഭവം വെളിപ്പെട്ടത് മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ക​സ്റ്റം​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് .

Share this story