ആദ്യ ഫല സൂചനകളിൽ ചാണ്ടി ഉമ്മൻ മുന്നിൽ
Sep 8, 2023, 08:35 IST

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ മുന്നിൽ. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 102 വോട്ടുകള്‍ക്ക് മുന്നിലാണ്.
രാവിലെ 8 മണിയോടെയാണ് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയത്. 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണൽ എന്നാൽ സ്‌ട്രോങ്ങ് റൂമിന്റെ താക്കോൽ മാറിയതോടെ വൈകുകയായിരുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകൾ എണ്ണി തുടങ്ങും.