സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:അറബികടലിൽ ചക്രവാത ചുഴി നിലനിൽക്കുകയും പുതിയ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുകയും ചെയ്യുന്നതിനാൽ സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തിരുവനന്തപുരം മുതൽ കോഴിക്കോടുവരെ പെയ്യും. ഇടിമിന്നലിനും കാറ്റിനും മഴയ്ക്കൊപ്പം സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആറുമുതൽ 11 സെന്റീമീറ്റർ മഴയാണ് 24 മണിക്കൂറിൽ പ്രവചിക്കുന്നത്.