Times Kerala

ചക്രവാതചുഴി; വരും ദിവസങ്ങളിൽ മഴ ശക്തമാകും, ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം

 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ സെപ്റ്റംബർ 10വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. തെക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന അവസ്ഥയായതിനാൽ മൺസൂൺ പാത്തി അടുത്ത 4 ദിവസം സജീവമായി തുടരാൻ സാദ്ധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ മിതമായ രീതിയിലുള്ള മഴക്കാണ് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ( വെള്ളി ) എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, തൃശൂർ, ആലപ്പുഴ, പാലക്കാട്, എറണാകുളം,​ ഇടുക്കി,​ പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

Related Topics

Share this story