Times Kerala

തലശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

 
തലശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

ത​ല​ശ്ശേ​രി: ത​ലാ​യി ബാ​ല​ഗോ​പാ​ല ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ൽ  മോഷണം നടന്നതെന്നാണ് നിഗമനം. ഞാ​യ​റാ​ഴ്ച​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന കാ​ര്യം ക്ഷേ​ത്രം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന് അ​ക​ത്തെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് ഇ​ട​ത്തും വ​ല​ത്തു​മു​ള്ള ര​ണ്ട് ഭ​ണ്ഡാ​രം ത​ക​ർ​ത്താ​ണ് പ്രതികൾ  പ​ണം ക​വ​ർ​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള ഭ​ണ്ഡാ​രം ക​വ​രാ​ൻ ശ്രമിച്ചെങ്കിലും ലോ​ക്ക് സി​സ്റ്റം വേ​റെ​യാ​യ​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. മോ​ഷ്ടാ​വി​ന്റെ രൂ​പ​വും നീ​ക്ക​ങ്ങ​ളും കൃ​ത്യം ന​ട​ത്തി​യ സ​മ​യ​വും ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഏ​ക്സോ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ട് മു​റി​ച്ചാ​ണ് പ​ണം കവർന്നത്. സംഭവത്തിന് പിന്നാലെ ത​ല​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related Topics

Share this story