ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

accident,
 കല്ലമ്ബലം : കല്ലമ്പലം ദേശീയപാതയില്‍ നാവായിക്കുളം വലിയ പള്ളിക്കു സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
കാര്‍ യാത്രികരായ നാവായിക്കുളം പണയില്‍ വീട്ടില്‍ കല(40), മക്കളായ ശങ്കര്‍(20), ആര്യ(12), കലയുടെ സഹോദരിയുടെ മകള്‍ കീര്‍ത്തന(11) എന്നിവര്‍ക്കും അപകടസമയത്ത് അതുവഴി പോകുകയായിരുന്ന ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്.കല്ലമ്ബലം ഭാഗത്തേക്കു പോകുകയായിരുന്ന കാറും എതിര്‍ദിശയിലൂടെ ബസിനെ മറികടന്നുവന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Share this story