Times Kerala

മൂവാറ്റുപുഴയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; സ്ത്രീയ്ക്ക് ദാരുണാന്ത്യം

 
അപകടം

മൂവാറ്റുപുഴ എം സി റോഡിൽ ഈസ്റ്റ് മാറാടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം നടന്നത്.

പുളിന്താനം സ്വദേശി ലിസി സ്റ്റീഫനാണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സ്റ്റീഫനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

Related Topics

Share this story