വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Sep 11, 2023, 19:38 IST

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വൈകിട്ട് അഞ്ചിന് വട്ടപ്ലാമൂട് മേഖലയിൽ വച്ചാണ് അപകടം സംഭവിച്ചത്. ചിലക്കൂർ സ്വദേശിയായ റിയാസ് എന്നയാളുടെ ഷെവർലെ ബീറ്റ് കാറിൽ നിന്ന് പൊടുന്നനേ പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ബഹളം വച്ചതോടെ ഡ്രൈവർ വേഗം പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാറിന്റെ മുൻഭാഗം കത്തിനശിച്ചതായും അഗ്നിരക്ഷാ സേന എത്തി തീ അണച്ചതായും അധികൃതർ അറിയിച്ചു.