പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായത് ജീവനക്കാരുടെ സമയോചിത ഇടപെടൽ | Car

പമ്പിലുണ്ടായിരുന്ന ജീവനക്കാർ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി.
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായത് ജീവനക്കാരുടെ സമയോചിത ഇടപെടൽ | Car
Updated on

മലപ്പുറം: കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം വൻ അപകടം ഒഴിവാക്കാനും കാറിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷിക്കാനും സാധിച്ചു.(Car catches fire while filling up with fuel at a petrol pump in Malappuram)

കാറിന് തീപിടിച്ച ഉടൻതന്നെ പമ്പിലുണ്ടായിരുന്ന ജീവനക്കാർ രക്ഷാപ്രവർത്തനം തുടങ്ങി. കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തിൽ കാറിൽ നിന്ന് പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബീഹാർ സ്വദേശി അനിൽ, നിയാസ്, രത്നാകരൻ എന്നിവരാണ് സുരക്ഷാ സംവിധാനം ഉപയോഗിച്ച് തീ കെടുത്തിയത്.

ജീവനക്കാർ ഉടൻതന്നെ പ്രവർത്തിച്ചതിനാലാണ് തീ കാറിന് പുറത്തേക്ക് പടരാതിരിക്കുകയും, സമീപത്തെ ഇന്ധന ടാങ്കറുകളിലേക്കോ പമ്പിലേക്കോ വ്യാപിക്കാതെ വൻ ദുരന്തം ഒഴിവാക്കാനും സാധിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com