കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും

കാട്ടാക്കട: പൂവച്ചലിൽ പതിനഞ്ചുകാരന് ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ(42) പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി പൊലീസ് വ്യാഴാഴ്ച കാട്ടാക്കട കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രിയരഞ്ജന് ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങള്‍, ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചവര്‍, പുതിയ മൊബൈൽ സിം വാങ്ങിയത് ഉള്‍പ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രിയരഞ്ജനെ ഒളിവിലിരിക്കാൻ സഹായിച്ചിരുന്നവെരയും കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.

ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ മുൻവൈരാഗ്യത്താൽ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തുകയിരുന്നു എന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.