കാറിൽ കഞ്ചാവ് കടത്ത് ; ദമ്പതികളടക്കം മൂന്നു പേർ പിടിയിൽ

smuggling
 കോഴിക്കോട്: കോഴിക്കോട് കാറിൽ കഞ്ചാവ് കടത്തുന്നതിന്ടെ  ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ.   നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ്  അറസ്റ്റ് ചെയ്തത്. അതെസമയം ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.ഇവരെ പൊലീസ് പിന്തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ്  പരിസരത്ത് വെച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു 

Share this story