വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 വരെ അവസരം
Sep 19, 2023, 07:15 IST

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 വരെ അവസരം. 2023 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ക്ക് ഏജന്‍സി രജിസ്‌ട്രേഷന്‍ വഴിയും വ്യക്തികള്‍ക്ക് സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ വഴിയും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്.

കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sec.kerala.gov.in വഴി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ സാധിക്കും. തിരുത്തലുകള്‍ വരുത്തുന്നതിനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനുമുള്ള ഓപ്ഷനും വെബ്‌സൈറ്റിലുണ്ട്.