Times Kerala

ക​രി​പ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച് കാ​ന​റ ബാ​ങ്ക്
 

 
പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച് കാ​ന​റ ബാ​ങ്ക്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച് കാ​ന​റ ബാ​ങ്ക്. വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് കാ​ന​റ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​ത്.

കെ.​സി. സെ​യ്ത​ല​വി എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ  കെ​ട്ടി​ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച് കെ​സി കോ​ക്ക​ന​ട്ട് പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യു​ടെ പേ​രി​ല്‍ കാ​ന​റ ബാ​ങ്കി​ല്‍ നി​ന്ന്   5.69 കോ​ടി രൂ​പ ഇ​യാ​ൾ ലോ​ണ്‍ എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തിനെ തുടർന്നാണ്  കാ​ന​റ ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങിയത്. 

Related Topics

Share this story