Times Kerala

മന്ത്രിസഭ പുനഃസംഘടന: ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് കാനം രാജേന്ദ്രൻ
 

 
 'ശമ്പളവും പെൻഷനും കൊടുക്കണ്ടേ, കേന്ദ്രം പണം തന്നില്ലെങ്കില്‍ വികസന പ്രവര്‍ത്തനം ഏങ്ങനെ നടത്തും': നികുതി വർധനയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസഭ പുനഃസംഘടന കാര്യങ്ങളിൽ നേരത്തെ തീരുമാനം എടുത്തതാണ്. അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതുകൊണ്ടാവാം മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

പുനഃസംഘടന മുൻധാരണ അനുസരിച്ചു നടക്കുമെന്നായിരുന്നു. നവംബറിൽ മന്ത്രിസഭാ പുനഃസംഘടന നടക്കും നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ചതും. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ എടുക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം നേരത്തെ തീരുമാനമെടുത്തതാണെന്നായിരുന്നു നൽകിയ മറുപടി. എൽ.ഡി.എഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നുമായിരുന്നു പ്രതികരണം.

മന്ത്രിസഭ പുനഃസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇടതുപക്ഷ മുന്നണിയിൽ ആരും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജന്‍റെ വിഷയത്തിൽ പ്രതികരിച്ചിരുന്നു . വാർത്ത മാധ്യമ സൃഷ്ടിയാണെന്നും സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് വാർത്തക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 

Related Topics

Share this story