വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസ്: സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെ നാല് പ്രതികളെ വെറുതെ വിട്ടു

സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍
 കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിന്ന് സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി സക്കീര്‍ ഹുസൈന്‍, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസല്‍, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ മുഖ്യ സാക്ഷിയുള്‍പ്പെടെ എല്ലാവരും കൂറുമാറിയ കേസിലാണ് പ്രതികളെ വെറുതെ വിട്ടത്. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. പ്രതികള്‍ക്ക് എതിരെ പൊലീസിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. വെണ്ണല സ്വദേശിയായ വ്യവസായിലെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസ് സിപിഐഎമ്മിന് വലിയ തലവേദ സൃഷ്ടിച്ചിരുന്നു. അന്ന് സിപിഐഎം കളമശേരി ഏരിയ മുന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി ലഭിക്കുകയും ചെയ്തു. ബിസിനസ് തര്‍ക്കത്തില്‍ ഇടപെട്ട സക്കീര്‍ ഹുസൈന് വേണ്ടി കറുകപ്പള്ളി സിദ്ധിഖ് എന്ന ഗുണ്ടാ നേതാവും സംഘവും പാലാരിവട്ടത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് വ്യവസായി പരാതിപ്പെട്ടത്. ഈ കേസില്‍ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോവുകയും ചെയ്തു.

Share this story