Times Kerala

 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്ക് 

 
 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്ക് 
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പുലർച്ചെ 5.30ഓടെ പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് അപകടം സംഭവിച്ചത്. ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.  34 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.   ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല. ദർശനം കഴിഞ്ഞ് മലയിറങ്ങി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.  വാഹനം റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നുവെന്നാണ് വിവരം.

Related Topics

Share this story