തൃശൂർ : വീണ്ടും ജീവനെടുത്തത് തൃശൂരിലെ റോഡിലെ കുഴി. അയ്യന്തോളിയിലാണ് സംഭവം. റോഡിലെ കുഴിയിൽ വീഴാതിരിക്കാനായി ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ടു മരിച്ചു. (Bus accident in Thrissur)
ആബേൽ ചാക്കോയാണ് മരിച്ചത്. ബാങ്ക് ജീവനക്കാരനാണ് ഇയാൾ. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു.