Times Kerala

 പിഎസ്‌സി അംഗത്വത്തിന് കോഴ: അന്വേഷണം ആരംഭിച്ച് പോലീസ്

 
 പിഎസ്‌സി അംഗത്വത്തിന് കോഴ: അന്വേഷണം ആരംഭിച്ച് പോലീസ്
 കോഴിക്കോട്: പി.എസ്.സി. അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ സി.പി.എം. നേതാവിനെതിരെ പോലീസ് അന്വേഷണം. സി.പി.എം. നേതാവായ  പ്രമോദ് കോട്ടൂളിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ആരോപണം പുറത്തുവന്നതിന് പിന്നാലെ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു.പി.എസ്.സി. പോലെയൊരു ഭരണഘടനാസ്ഥാപനവും മന്ത്രി, എം.എല്‍.എ, എം.പി. എന്നിവരുടെ പേരും ഉള്‍പ്പെട്ടതിനാലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന പ്രമോദ് കോട്ടൂളിയുടേയും നല്‍കിയെന്ന് പറയപ്പെടുന്ന ഡോക്ടറുടെ ഭര്‍ത്താവിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം, കോഴ വാങ്ങിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. പണം നല്‍കിയിട്ടില്ലെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നുമാണ് ഡോക്ടറും ഭര്‍ത്താവും വ്യക്തമാക്കുന്നത്. പി.എസ്.സി. പോലൊരു സംവിധാനത്തിന്റെ സല്‍പേരിന് കളങ്കംവരുത്തുന്ന പരാതി എന്ന നിലയില്‍ വളരെ ഗൗരവത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Related Topics

Share this story