
പത്തനംതിട്ട : ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയുന്നതിൻ്റെ ഭാഗമായി പന്തളം കെ എസ് ആർച്ച് ഡിപ്പോയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചക്കപ്പഴം കഴിച്ചവരും കുടുങ്ങിയെന്ന് പരാതി. ഇന്നലെ രാവിലെയാണ് സംഭവം. (Breathalyzer test in KSRTC bus station)
സ്റ്റേഷൻ മാസ്റ്ററും ചക്കപ്പഴം കഴിച്ചതിന് ശേഷം പരിശോധന നടത്തിയപ്പോൾ മദ്യപിച്ചെന്നാണ് ബ്രെത്ത് അനലൈസറിൽ തെളിഞ്ഞത്. ഇതോടെ നിലവാരമില്ലാത്ത മെഷീനാണ് ഉപയോഗിച്ചതെന്ന് ആരോപിച്ച് ജീവനക്കാർ രംഗത്തെത്തി.