Times Kerala

പത്തനാപുരത്ത് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

 
പത്തനാപുരത്ത് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

കൊല്ലം: പത്തനാപുരം മാങ്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. 

അമ്പലത്തിലേക്ക് പോയ 14കാരനെ അഞ്ചു പേരുടെ സംഘം ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പരാതി നൽകി. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വെച്ചതായും ആരോപണമുണ്ട്. 
 സംഭവസമയം പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മാങ്കോട് സ്വദേശികളായ അജിത്, അഖില്‍, അനീഷ്, അജിത്, രാജേഷ് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. സംഭവത്തില്‍ പത്തനാപുരം പോലീസ് ഇവര്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story