'ആനന്ദ'ത്തിലെ 'കുപ്പി', നടൻ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു ; ചിത്രങ്ങൾ വൈറൽ

vishak

 ആനന്ദം’ എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജയപ്രിയ നായർ ആണ് വധു. ഹൃദയസ്പർശിയായ കുറിപ്പോടെ ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചുകൊണ്ടാണ് താൻ വിവാഹിതനാകാൻ പോകുന്ന വാർത്ത ആരാധകരെ അറിയിച്ചത്.  ഗണേഷ് രാജ് സംവിധാനം ചെയ്ത 'ആനന്ദം' സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. നിരവധി  പുതുമുഖങ്ങൾ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൂടാതെ പുത്തൻപണം, ചങ്ക്സ്, മാച്ച്ബോക്സ്, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ തുടങ്ങിയവയാണ് വിശാഖിന്റെ മറ്റ് ചിത്രങ്ങൾ.

Share this story