തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത മൃതദേഹം തിരിച്ചറിഞ്ഞു
Sep 5, 2023, 07:49 IST

തൃശൂർ: തൃശൂരിലെ അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്ത മൃതദേഹം തിരിച്ചറിഞ്ഞു. ജൂലൈയിൽ കാണാതായ പ്രതീഷിന്റെ മൃതദേഹം സുഹൃത്താണ് തിരിച്ചറിഞ്ഞത്.
പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല എന്ന കാര്യം സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കണ്ടെടുത്ത മൃതദേഹത്തിനും ഒരു ചെവിയുണ്ടായിരുന്നില്ല. ഈ തെളിവ് ഉള്‍പ്പെടെ നിരീക്ഷിച്ചാണ് മൃതദേഹം പ്രതീഷിന്റേതാണെന്ന നിഗമനത്തിലെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ മാസം 25ന് ജീവനൊടുക്കിയിരുന്നു. ശിവരാമന്റെ മുറിയില്‍ നിന്ന് രക്തക്കറ പുരണ്ട കമ്പിപ്പാരയും പോലീസ് കണ്ടെടുത്തിരുന്നു.
