

ആലുവ: മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശിനിയായ ചിത്രപ്രിയയുടെ (19) മൃതദേഹമാണ് സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ശനിയാഴ്ച മുതലാണ് ചിത്രപ്രിയയെ കാണാതായത്.തുടർന്ന് പോലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്ന് (ചൊവ്വാഴ്ച) സെബിയൂരിലെ പറമ്പിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കണ്ടെത്തിയ സാഹചര്യവും മരണകാരണവും സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.