Times Kerala

കണ്ണമ്മൂല ആമയിഴഞ്ചാൻ കനാലിൽ ജനറൽ ആശുപത്രി ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

 
118


കണ്ണമ്മൂല ആമയിഴഞ്ചാൻ കനാലിൽ ജനറൽ ആശുപത്രി ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. അനസ്തേഷ്യ ഡോക്ടറായ ബിപിൻ ആണ് മരിച്ചത്. ഡോക്ടർ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് 2.30 ഓടെ കനാലിൽ മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ കാറും കനാലിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിനുള്ളിൽ നിന്ന് സിറിഞ്ചും മരുന്നും കണ്ടെടുത്തു. മയക്കമരുന്ന് കുത്തിവച്ച ശേഷം ആത്മഹത്യ ചെയ്യാനാണ് കനാലിൽ ചാടിയതെന്നാണ് പോലീസിന്റെ നിഗമനം.മരണകാരണം വ്യക്തമല്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഡോ.ബിപിൻ ആശുപത്രിയിൽ എത്തിയിരുന്നില്ല. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story