Times Kerala

പീച്ചി റിസർവോയറിലെ ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

 
53


പീച്ചി റിസർവോയറിലെ ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അറുമുഖന്റെ മകൻ അജിത്ത് (21), പോൾസന്റെ മകൻ വിപിൻ (26), ഹനീഫയുടെ മകൻ നൗഷാദ് (24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സും സ്കൂബാ ഡൈവർമാരും എൻഡിആർഎഫ് സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. തോണിയിൽ നാലുപേർ ഉണ്ടായിരുന്നു. ഒരാൾ നീന്തി രക്ഷപ്പെട്ടു.

Related Topics

Share this story