Times Kerala

 അഴീക്കോട് മുസിരീസ് ഡോൾഫിൻ ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്‍ നൽകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

 
സംസ്ഥാനത്തെ 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കും - മന്ത്രി മുഹമ്മദ്‌ റിയാസ്
 കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളിൽ ഒന്നായ കയ്പമംഗലം  മണ്ഡലത്തിലെ അഴീക്കോട് മുനക്കൽ മുസിരീസ് ഡോൾഫിൻ ബീച്ചിനെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹെറിറ്റേജ് പദ്ധതിയായ മുസിരീസ് ഹെറിറ്റേജ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരികയാണെന്നും ഈ ബീച്ചിൽ സർട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികൾ നടത്തിവരികയാണെന്നും   പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ബീച്ചിലെ നിലവിലെ നവീകരണ പ്രർത്തനങ്ങളിലെ ചില സാങ്കേതിക തടസ്സങ്ങൾ ചൂണ്ടികാട്ടി കേരള നിയമസഭാ സമ്മേളനത്തിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ 5.9 കോടി രൂപയുടെ സൗന്ദര്യവൽക്കരണ നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രവർത്തി പൂർത്തീകരിച്ചാൽ അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കിമാറ്റുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story