ബൈക്ക് മോഷണം: യുവാവ് അറസ്റ്റില്‍
Nov 18, 2023, 17:22 IST

കോട്ടയം: ബൈക്ക് മോഷണക്കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജ്യോതിഷിനെ (24) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഗമ്പടം ഗുഡ് ഷെഡ് ഭാഗത്ത് വെച്ചിരുന്ന കുമരകം സ്വദേശിയുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് നടത്തിയ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.