അമ്പലപ്പുഴയിൽ ബൈക്ക് മോഷണം; പ്രതികൾക്ക് തടവും പിഴയും
Nov 17, 2023, 21:03 IST

അമ്പലപ്പുഴ: ബൈക്ക് മോഷണക്കേസിൽ പിടിയിലായ പ്രതികൾക്ക് അഞ്ച് മാസം തടവും മൂവായിരം രൂപ പിഴയും. ആര്യാട് തെക്ക് പഞ്ചായത്ത് പൂങ്കാവ് കോളനിയിൽ സജീർ(19), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവൽ ഇജാസ്(19) എന്നിവരെയാണ് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി മജിസ്ട്രേട്ട് അനു. ടി .തോമസ് തടവും പിഴയും വിധിച്ചത്.
പുന്നപ്ര വാടക്കൽ പഴമ്പാശേരി വീട്ടിൽ നിന്നും ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇരുവരെയും പിടികൂടിയത്. ഇജാസിനെ മാവേലിക്കര സബ് ജയിലിൽ പ്രവേശിപ്പിച്ചു. കോടതി ശിക്ഷ വിധിച്ചത് കേട്ട് കുഴഞ്ഞുവീണ സജീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
