കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട

ganja-canabis
 കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ അൽത്താഫ് (24), കാഞ്ഞിരപ്പള്ളി വലിയവീട്ടിൽ പ്രജിത്ത് (23), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പയിൽ ഇബ്രാഹിം (21), ആറ്റുപുറത്ത് സിനാജ് (അസുരവിത്ത് 38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ജില്ലയിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി കാഞ്ഞിരപ്പള്ളി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.ഇതിനിടെയാണ് വ്യാഴാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ കാഞ്ഞിരപ്പള്ളി കുരിശിന് സമീപത്തുവച്ച് ഹുണ്ടായ് ഇയോൺ കാറിൽ സംഘം കഞ്ചാവുമായി എത്തിയത്. സംശയം തോന്നിയ പൊലീസ് സംഘം കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

Share this story