കൊച്ചി: വ്യാജരേഖകളുപയോഗിച്ച് ഭൂട്ടാനിൽനിന്ന് കാറുകൾ കള്ളക്കടത്ത് നടത്തിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ 17 ഇടങ്ങളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് കള്ളപ്പണ ഇടപാടുകൾ കേന്ദ്രീകരിച്ച് ഇ.ഡി. അന്വേഷണം വ്യാപിപ്പിച്ചത്.(Bhutan car smuggling, ED begins investigation)
കള്ളക്കടത്ത് കേസിൽ സിനിമാ താരങ്ങൾ അടക്കമുള്ളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി. വ്യാജരേഖകൾ വഴി കാർ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുള്ളവർക്ക് ഇ.ഡി. നോട്ടീസ് നൽകിയിട്ടുണ്ട്. നടൻ ദുൽഖർ സൽമാനെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ഇതിനായി നോട്ടീസ് നൽകും.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനങ്ങൾ വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ ഇ.ഡി.യുടെ അന്വേഷണം പുരോഗമിക്കുന്നത്. ഭൂട്ടാൻ കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടുകൾ കണ്ടെത്തുക എന്നതാണ് ഇ.ഡി.യുടെ പ്രധാന ലക്ഷ്യം.