ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി
Nov 18, 2023, 13:35 IST

സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചു. അപകടം കാരണം ഉണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന തരത്തിലേക്ക് പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
അപകട മരണത്തിന് 15 ലക്ഷം രുപയാണ് പരിരക്ഷ. സ്വാഭാവിക മരണത്തിന് അഞ്ചുലക്ഷം രൂപയും ലഭിക്കും. അപകടത്തെ തുടർന്ന് പൂർണമായും കിടപ്പിലാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപ പരിരക്ഷ ലഭിക്കും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമാകും ഉണ്ടാവുക. 60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന് 75 ശതമാനവും, നാൽപതു മുതൽ അറുപത് ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും.
