അട്ടപ്പാടിയില്‍ ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സ്
Sep 5, 2023, 15:21 IST

അട്ടപ്പാടി മേഖലയിലെ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന കുട്ടികള്‍ക്ക് വേണ്ടി ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സ് ആരംഭിച്ചു. കോഴ്‌സിന്റെ ഉദ്ഘാടനം ഷോളയൂര്‍ ആനക്കട്ടി ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി നിര്‍വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണ കുറുപ്പ്, അട്ടപ്പാടി ശിശുവികസന പദ്ധതി ഓഫീസര്‍ സി.ആര്‍ ജയന്തി, ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഹബ് ഫോര്‍ എംപവര്‍മെന്റിലെ ജീവനക്കാരായ വി. അഞ്ജു, കെ.എം സുനിത, ലിയോ ബെര്‍ണാര്‍ഡ് എന്നിവര്‍ പങ്കെടുത്തു.