ജ്യാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി: പോക്‌സോ പ്രതികള്‍ വീണ്ടും പിടിയിൽ

arrested
 കോഴിക്കോട്:  ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ  കേസ് പ്രതികളെ വീണ്ടും അറസ്റ് ചെയ്തു . ബസ് തൊഴിലാളികളായ കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ്  കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തത്. 2020 മാര്‍ച്ച് ആദ്യവാരത്തില്‍ 17 കാരിയെ  കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും, ഫോട്ടോ പകര്‍ത്തുകയും  ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഇതെ തുടർന്ന് പൊലിസ്  കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയുമായിരുന്നു. 

Share this story