Times Kerala

 വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന ഓട്ടോഡ്രൈവർ പിടിയിൽ

 
വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന ഓട്ടോഡ്രൈവർ പിടിയിൽ
 

 കോ​ഴി​ക്കോ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ൽ ഓ​ട്ടോ​യി​ൽ ക​യ​റി​യ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ര​ണ്ട് പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ണ്ടാ​യി​തോ​ട് കു​ള​ത്ത​റ​മ്മ​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (50) ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ആ​ല​പ്പു​ഴ​യി​ലെ മ​ക​ന്റെ വീ​ട്ടി​ൽ​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം കോ​ഴി​ക്കോ​ട്ടെ​ത്തി​യ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​നി ജോ​സ​ഫീ​ന​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. എം.​സി.​സി ബാ​ങ്ക് പ​രി​സ​ര​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​ര​ത്തേ​ക്ക് ഓ​ട്ടോ​യി​ൽ ക​യ​റി​യ ജോ​സ​ഫീ​ന​യെ വ​ഴി തെ​റ്റി​ച്ച് ചി​ന്താ വ​ള​പ്പ്, പാ​വ​മ​ണി റോ​ഡ് വ​ഴി മു​ത​ല​ക്കു​ളം ഭാ​ഗ​ത്ത് എ​ത്തി​ച്ച പ്ര​തി ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല പി​ടി​ച്ചു പ​റി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ടു​ക​യുമായിരുന്നു. 


 വീ​ഴ്ച​യി​ൽ വ​യോ​ധി​ക‍യു​ടെ താ​ടി​യെ​ല്ലി​ന്ന് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ടൗ​ൺ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.  . തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ രാ​ത്രി ഓ​ടു​ന്ന എ​ൽ.​പി.​ജി ഓ​ട്ടോ​ക​ളു​ടെ ലി​സ്റ്റ് എ​ടു​ത്ത് പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story