പാലക്കാട് സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ
Sep 16, 2023, 20:46 IST

പാലക്കാട്: പാലക്കാട് നഗരത്തിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. പൊള്ളാച്ചി സ്വദേശികളായ കണ്ണൻ, ആനന്ദകുമാർ എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്. രാവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ അനിതയുടെ മാല പൊട്ടിച്ച് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇത് കൂടാതെ കൊട്ടേക്കാട് വേനോലി പരിസരത്ത് വെച്ച് പ്രതികൾ മറ്റൊരു യുവതിയുടെ മാല പൊട്ടിക്കാനും ശ്രമിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുതുശ്ശേരി കുരുടിക്കാടിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.