അതിഥി തൊഴിലാളികളുടെ മൂന്നും ആറും വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം; പ്രതി അറസ്റ്റിൽ
Sep 18, 2023, 22:22 IST

ഇടുക്കി ചെറുതോണിയിൽ അതിഥി തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം. മൂന്നും ആറും വയസ്സ് പ്രായമുള്ള പശ്ചിമബംഗാൾ സ്വദേശികൾക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശി നീൽകുമാർ ദാസിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടികളെ മുറിയിൽ കുട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റൊരു അതിഥി തൊഴിലാളി സംഭവം കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയും തുടർന്ന് ഇടുക്കി പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.