Times Kerala

 കണ്ണൂരിൽ കളരി പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; കളരി ഗുരു അറസ്റ്റിൽ

 
കണ്ണൂരിൽ കളരി പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; കളരി ഗുരു അറസ്റ്റിൽ
 കണ്ണൂർ: നഗരത്തിൽ കളരി പരിശീലനത്തിന്റെ മറവിൽ അമേരിക്കൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കളരി ഗുരു അറസ്റ്റിൽ. കളരി പരിശീലകനായ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ (53) ആണ് കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശവനിതയാണ് പരാതിക്കാരി.

Related Topics

Share this story