യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

നേമം: യുവാവിനെ വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയിലായി. മുട്ടക്കാട് പാലപ്പൂര് സ്വദേശി പാലപ്പൂര് മനു എന്ന മനുകുമാര്‍ (29), കാരയ്ക്കാമണ്ഡപം പൊന്നുമംഗലം താന്നിവിള പുത്തന്‍വീട്ടില്‍ പൂച്ച പ്രവീണ്‍ എന്ന പ്രവീണ്‍ (33), മേലാംകോട് കളത്തില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന് എന്ന അഭിജിത്ത് (24) എന്നിവരെയാണ് പിടികൂടിയത്. കേസിലെ മൂന്നാംപ്രതി മണക്കാട് എം.എസ്.കെ നഗര്‍ സ്വദേശി നന്ദു എന്ന അജിത്ത് (25) നേരത്തെ പിടിയിലായിരുന്നു.

ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മേലാംകോട് സ്വദേശി സജീവിനാ(37)ണ് വെട്ടേറ്റത്. മേലാംകോട് ഭാഗത്തുള്ള ഒരു വീടിന് സമീപം നില്‍ക്കുമ്പോഴാണ് ഓട്ടോയിലെത്തിയ അഞ്ചംഗസംഘം വെട്ടുകത്തിയുമായി സജീവിനെ ആക്രമിക്കുന്നത്. ഗുണ്ടാപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് നേമം പൊലീസ് അറിയിച്ചു.