തൃശൂരില്‍ 50 വയസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം: സഹോദരങ്ങള്‍ പിടിയില്‍
Sep 7, 2023, 10:08 IST

തൃശൂര്‍: മാളയില്‍ 50 വയസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി ഷിനാസ് (26), സഹോദരന്‍ അനീസ് (22) എന്നിവരെയാണ് പിടികൂടിയത്. മാള താണിക്കാട് സ്വദേശി നൗഷാദിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികളുടെ പിതാവ് ബഷീറിന്റെ കടയില്‍ നിന്ന് നൗഷാദ് സാധനങ്ങള്‍ വാങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്നുപോവുകയായിരുന്ന നൗഷാദിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. രണ്ട് വാഹനങ്ങളിലായി എത്തിയ ഇവർ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നൗഷാദിനെ ഇടിക്കുകയായിരുന്നു.
